‏ Psalms 11

ദാവീദിന്റെ ഒരു സങ്കീർത്തനം.

1യഹോവയിൽ ഞാൻ അഭയംതേടുന്നു.
“ഒരു പക്ഷി എന്നപോലെ, നിന്റെ പർവതത്തിലേക്കു പറന്നുപോകൂ,”
എന്നു നിങ്ങൾക്കെങ്ങനെ എന്നോടു പറയാൻകഴിയും:
2“ഇതാ, ദുഷ്ടർ വില്ലുകുലച്ച്,
അസ്ത്രം ഞാണിന്മേൽ തൊടുത്തിരിക്കുന്നു;
ഇരുട്ടത്തിരുന്ന് ഹൃദയപരമാർഥികളെ
എയ്തുവീഴ്ത്തേണ്ടതിനാണത്.
3അടിസ്ഥാനങ്ങൾ തകർന്നുപോകുമ്പോൾ,
നീതിനിഷ്ഠർക്ക് എന്തുചെയ്യാൻ കഴിയും?”

4യഹോവ അവിടത്തെ വിശുദ്ധമന്ദിരത്തിലുണ്ട്;
യഹോവ സ്വർഗസിംഹാസനത്തിൽ ഉപവിഷ്ടനായിരിക്കുന്നു.
അവിടന്ന് ഭൂമിയിലുള്ള സകലമനുഷ്യരെയും നിരീക്ഷിക്കുന്നു;
അവിടത്തെ കണ്ണുകൾ അവരെ പരിശോധിക്കുന്നു.
5യഹോവ നീതിനിഷ്ഠരെ പരിശോധിക്കുന്നു.
എന്നാൽ ദുഷ്ടരെയും അക്രമാസക്തരെയും,
അവിടത്തെ ഹൃദയം വെറുക്കുന്നു.
6ദുഷ്ടരുടെമേൽ അവിടന്ന്
എരിയുന്ന തീക്കനലും കത്തിജ്വലിക്കുന്ന ഗന്ധകവും വർഷിക്കുന്നു;
ചുട്ടുപൊള്ളിക്കുന്ന കാറ്റാണ് അവരുടെ ഓഹരി.

7കാരണം യഹോവ നീതിമാൻ ആകുന്നു,
അവിടന്ന് നീതി ഇഷ്ടപ്പെടുന്നു;
പരമാർഥികൾ തിരുമുഖം ദർശിക്കും.

സംഗീതസംവിധായകന്. അഷ്ടമരാഗത്തിൽ.
സങ്കീ. 3:8-ലെ കുറിപ്പ് കാണുക.
Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.