‏ Psalms 84

കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം.

1സൈന്യങ്ങളുടെ യഹോവേ,
തിരുനിവാസം എത്ര മനോഹരം!
2യഹോവയുടെ ആലയാങ്കണം വാഞ്ഛിച്ച്
എന്റെ പ്രാണൻ തളരുന്നു;
എന്റെ ഹൃദയവും എന്റെ ശരീരവും
ജീവനുള്ള ദൈവത്തിന് ആനന്ദകീർത്തനം ആലപിക്കുന്നു.
3കുരികിൽ ഒരു വീടും
മീവൽപ്പക്ഷി കുഞ്ഞുങ്ങൾക്ക്
ഒരു കൂടും കണ്ടെത്തിയിരിക്കുന്നു—
എന്റെ രാജാവും എന്റെ ദൈവവുമായ സൈന്യങ്ങളുടെ യഹോവേ
അങ്ങയുടെ യാഗപീഠത്തിനരികെതന്നെ.
4അങ്ങയുടെ ആലയത്തിൽ വസിക്കുന്നവർ അനുഗൃഹീതർ;
അവർ അങ്ങയെ നിരന്തരം സ്തുതിച്ചുകൊണ്ടിരിക്കും. സേലാ.

5ബലം അങ്ങയിലുള്ള മനുഷ്യർ അനുഗൃഹീതർ,
അവരുടെ ഹൃദയത്തിൽ സീയോനിലേക്കുള്ള രാജവീഥികളുണ്ട്.
6കണ്ണുനീർ
മൂ.ഭാ. ബാഖാ
താഴ്വരയിലൂടെ കടന്നുപോകുമ്പോൾ,
അവിടന്ന് അതിനെ ഒരു നീരുറവയാക്കുന്നു;
മുന്മഴയാൽ അതിനെ അനുഗ്രഹപൂർണമാക്കുന്നു.
അഥവാ, ജലാശയമാക്കുന്നു

7അവർ ഓരോരുത്തരും സീയോനിൽ ദൈവസന്നിധിയിൽ എത്തുന്നതുവരെ,
ബലത്തിനുമേൽ ബലം ആർജിക്കുന്നു.

8സൈന്യങ്ങളുടെ ദൈവമായ യഹോവേ, എന്റെ പ്രാർഥന കേൾക്കണമേ;
യാക്കോബിന്റെ ദൈവമേ, ശ്രദ്ധിക്കണമേ. സേലാ.
9ഞങ്ങളുടെ പരിചയായ
അഥവാ, ശക്തനായ
ദൈവമേ, നോക്കണമേ;
അങ്ങയുടെ അഭിഷിക്തന്റെ മുഖത്തെ കടാക്ഷിക്കണമേ.

10അങ്ങയുടെ ആലയാങ്കണത്തിലെ ഒരു ദിവസം
വേറെ ആയിരം ദിവസങ്ങളെക്കാൾ ശ്രേഷ്ഠമല്ലോ;
ദുഷ്ടരുടെ കൂടാരങ്ങളിൽ വസിക്കുന്നതിനെക്കാൾ,
എന്റെ ദൈവത്തിന്റെ ആലയത്തിൽ വാതിൽകാവൽക്കാരൻ ആകുന്നതാണ് എന്റെ അഭിലാഷം.
11കാരണം യഹോവയായ ദൈവം സൂര്യനും പരിചയും ആകുന്നു;
യഹോവ കൃപയും മഹത്ത്വവും നൽകുന്നു;
നിഷ്കളങ്കതയോടെ ജീവിക്കുന്നവർക്ക്
അവിടന്ന് ഒരു നന്മയും മുടക്കുകയില്ല.

12സൈന്യങ്ങളുടെ യഹോവേ,
അങ്ങയിൽ ആശ്രയിക്കുന്നവർ അനുഗൃഹീതർ.

സംഗീതസംവിധായകന്.
സങ്കീ. 3:8-ലെ കുറിപ്പ് കാണുക.
Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.

Everyone uses cookies. We do too! Cookies are little bits of information stored on your computer which help us give you a better experience. You can find out more by reading the STEPBible cookie policy.